പാണഞ്ചേരി പഞ്ചായത്തിലെ കുടുംബശ്രീ ഭാരവാഹികൾ സ്ഥാനമേറ്റു


പട്ടിക്കാട്. കുടുംബശ്രീ ചെയർപേഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ട ഉഷ മോഹനൻ, വൈസ് ചെയർപേഴ്‌സൻ മിനി ജോണി എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റിട്ടേണിംഗ് ഓഫീസർ സത്യ വർമ്മ സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് ഹാളിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുടുംബശ്രീ മെമ്പർ സെക്രട്ടറി വാസുദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ പദ്ധതികളിലായി മൂന്ന് കോടി രൂപയുടെ പ്രവർത്തനങ്ങളാണ് 16 അയൽക്കൂട്ടങ്ങൾ വഴി കുടുംബശ്രീ പാണഞ്ചേരി പഞ്ചായത്തിൽ നടപ്പിലാക്കി വരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ,  ജൂനിയർ സൂപ്രണ്ട്  അംബിക, സ്റ്റാൻഡിഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി അനിത, രമ്യ രാജേഷ്,  എം ബാലകൃഷ്ണൻ, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments