അറിയിപ്പുകൾ / ജോലി ഒഴിവുകൾ


പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു
മുല്ലശേരി ബ്ലോക്ക് പഞ്ചായത്തിൽ ഇഗ്രാമസ്വരാജ് പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് താൽക്കാലിക അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന 3 വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ് / ഡിപ്പോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി ജനുവരി 1ന് 18 നും 30 നും ഇടയിൽ. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 3 വർഷം ഇളവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 21. ഫോൺ: 04872262473

ഹെൽപ് ഡെസ്‌ക് സ്റ്റാഫ് ഒഴിവ്
സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി നടപ്പിലാക്കി വരുന്ന
എഫ്.എം.എസ്.എം.വി.ഡി പ്രോജക്ടിലേയ്ക്ക് ഹെൽപ് ഡെസ്‌ക് സ്റ്റാഫിന്റെ ഒരു താൽക്കാലിക ഒഴിവിലേയ്ക്ക് തിരുവനന്തപുരത്തു വച്ച് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബിരുദം, സമാന പ്രോജക്ടുകളിലുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം എന്നീ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഫെബ്രുവരി 25 ന് തിരുവനന്തപുരം വഴുതക്കാടുള്ള ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ് ഓഫീസിൽ രാവിലെ 10 മണി മുതൽ 1 മണി വരെ അഭിമുഖത്തിനായി ഹാജരാകണം. പ്രതിമാസ വേതനം 15,100 രൂപ. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക  www.cdit.org

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
തൃശൂർ ജില്ലാപഞ്ചായത്തിൽ പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജോലികൾക്ക് കരാർ വ്യവസ്ഥയിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിനായുള്ള അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ്/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം.  പ്രായപരിധി  18നും 30 നും ഇടയിൽ. പട്ടികജാതി, പട്ടികവിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് അനുവദിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, അയ്യന്തോൾ , തൃശൂർ 680003 എന്ന വിലാസത്തിൽ ഫെബ്രുവരി 26 ന് മുൻപായി അയ്ക്കണം. ഫോൺ : 0487 2360455



Post a Comment

0 Comments