സുന്ദരൻ കുന്നത്തുള്ളിയെയും ബിന്ദു കാട്ടുങ്ങലിനെയും അനുമോദിച്ചു


മണ്ണുത്തി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റായി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ട സുന്ദരൻ കുന്നത്തുള്ളി, ജില്ലയിലെ ആദ്യത്തെ വനിതാ മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിന്ദു കാട്ടുങ്ങൽ എന്നിവരെ അനുമോദിച്ചു. പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃയോഗത്തിൽ വെച്ചാണ് ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷ് ഇരുവരെയും അനുമോദിച്ചത്. മണ്ണുത്തി കെ കരുണാകരൻ സപ്തതി മന്ദിരത്തിൽ നടന്ന യോഗത്തിൽ പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കെ.സി അഭിലാഷ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.എൽ ബേബി, ടി.എം രാജീവ്, ലീലാമ്മ തോമസ്, എം.യു മുത്തു, ബാബു തോമസ്, കെ പി ചാക്കോച്ചൻ, ജേക്കബ് പോൾ, സി.വി ജോസ്, ഷിബു പോൾ, രാജേഷ് കുളങ്ങര, സുശീല രാജൻ, കെ.പി എൽദോസ്, സുധി തട്ടിൽ, ബെന്നി തുളിക്കുളം, കെ.എ ചാക്കുണ്ണി, വി.ബി ചന്ദ്രൻ, കെ.എ ഗോപാലൻ, ഇ.പി സുധാകരൻ, വത്സരാജ് തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments