തോട്ടപ്പടി. അടിപ്പാതക്ക് മുകളിലെ റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ ഓട്ടോ ഇടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റ ചെമ്പൂത്ര സ്വദേശി മാണിക്യനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. പാലക്കാട് ഭാഗത്ത് നിന്ന് വന്ന കാർ മറ്റൊരു സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തെ തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. വൈകീട്ട് മൂന്ന് മണി മുതൽ കാർ അടിപ്പാതക്ക് മുകളിൽ ഉണ്ട്. ഈ വാഹനത്തിലാണ് ഓട്ടോ ഇടിച്ച് അപകടം സംഭവിച്ചത്.
0 Comments