ലഡ്ക്കി ഹും... ലഡ് സക്തി ഹും... (പെണ്ണാണ് പോരാടും) മഹിളാ കോൺഗ്രസ് പ്രകടനം നടത്തി.


തൃശൂർ. ലഡ്ക്കി ഹും... ലഡ് സക്തി ഹും... (പെണ്ണാണ് പോരാടും) എന്ന പ്രിയങ്ക ഗാന്ധിയുടെ മുദ്രാവാക്യത്തിന്റെ 125-ാം ദിനം ദേശവ്യാപകമായി ആചരിക്കുന്നതിന്റെ ഭാഗമായി മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ തൃശ്ശൂരിൽ വിവധ പരിപാടികൾ സംഘടിപ്പിച്ചു. ദേശീയ പ്രസിഡണ്ട് നെറ്റോ ഡിസൂസയുടെ ആഹ്വാനപ്രകാരം അഡ്വക്കേറ്റ് ജെബി മേത്തരുടെ  നേതൃത്വത്തിൽ തൃശ്ശൂർ ജില്ലാ മഹിളാ കോൺഗ്രസിന്റെ ആഭിമിഖ്യത്തിൽ ഡിസിസിയിൽ നിന്ന് ആരംഭിച്ച പ്രകടനം കോർപറേഷൻ ഓഫീസിനു മുൻപിൽ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്  ജില്ലാ പ്രസിഡണ്ട് ലീലാമ്മ തോമസ് അധ്യക്ഷത വഹിച്ചു. സത്യഭാമ ടീച്ചർ, കെ.എസ് തങ്കമണി, തങ്കകുമാർ, ബിന്ദു കുമാരൻ, സ്വപ്ന രാമചന്ദ്രൻ, അഡ്വക്കേറ്റ് സന്ധ്യ, ഷിഫാ സന്തോഷ്, കോർപ്പറേഷൻ കൗൺസിലേഴ്‌സ് തുടങ്ങിയവർ സംസാരിച്ചു.


Post a Comment

0 Comments