മുടിക്കോട്. ദേശീയപാതയിൽ സർവ്വീസ് റോഡിനോട് ചേർന്നുള്ള കാനക്ക് മുകളിലെ തകർന്ന സ്ലാബുകൾ പുനസ്ഥാപിച്ചു തുടങ്ങി. മുടിക്കോട് മുതൽ മണ്ണുത്തി ഭാഗത്തേക്കാണ് പണികൾ നടക്കുന്നത്. കാനകൾ നിർമ്മിച്ച സമയത്ത് സ്ലാബുകൾ ഇട്ടിരുന്നെങ്കിലും മറ്റു നിർമ്മാണ പ്രവർത്തങ്ങൾ നടത്തുന്നതിനിടെ ചിലത് തകരുകയായിരുന്നു. മാസങ്ങളായി പ്രദേശത്ത് തകർന്ന സ്ലാബുകൾ യാത്രക്കാർക്ക് അപകടഭീഷണിയായിട്ട്. കാനകളിൽ വീണ് പലർക്കും പരിക്കേറ്റിട്ടുമുണ്ട്. ദേശീയപാതയുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി സർവ്വീസ് റോഡുകളുടെ അറ്റകുറ്റ പണികളും ടാറിംഗും പ്രദേശത്ത് നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് തകർന്ന സ്ലാബുകൾ പുനസ്ഥാപിക്കുന്നത്.
0 Comments