പട്ടിക്കാട്. പീച്ചി റോഡ് ജംഗ്ഷനിലെ കുരിശിൻ തൊട്ടിക്ക് സമീപം സർവ്വീസ് റോഡിൽ കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്‌സ് സഭയുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, വാർഡ് മെമ്പർ ആനി ജോയി, ഇടവക വികാരി ഫാ. വർഗ്ഗിസ് അബ്രഹാം, ട്രസ്റ്റി പൗലോസ് കൈപ്പനാൽ, സെക്രട്ടറി ഷിനോയ് ചാക്കോ, ഷിജോൺ പെരിങ്ങാമറ്റത്തിൽ, മനേജിഗ് കമ്മറ്റി അംഗങ്ങൾ, ഇടവക അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
0 Comments