പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്ത് പി.പി രവീന്ദ്രൻ സംസാരിക്കുന്നു
പട്ടിക്കാട്. ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ഗവ. എൽ.പി സ്‌കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സി.സി ജോസ് അധ്യക്ഷത വഹിച്ചു. ലൈബ്രറിയിൽ നടന്ന യുപി വിഭാഗം വായന മത്സരത്തിലെ വിജയികളെ പട്ടിക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഹെഡ്മാസ്റ്റർ എം.കെ സോമൻ അനുമോദിച്ചു. ഈ കുട്ടികൾക്കും വനിതകൾക്കും വായനശാലയിൽ അംഗത്വം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, വാർഡ് മെമ്പർ ആനി ജോയി, എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.കെ നിർമ്മലാദേവി, പിടിഎ പ്രസിഡണ്ട് പി.ജെ അജി, വായനശാല സെക്രട്ടറി കെ.കെ രഘു എന്നിവർ പ്രസംഗിച്ചു.
0 Comments