ജില്ലയിലെ ആദ്യത്തെ വനിതാ മണ്ഡലം പ്രസിഡന്റായി ബിന്ദു കാട്ടുങ്ങൽ


നടത്തറ. തൃശൂർ ജില്ലയിലെ ആദ്യത്തെ വനിതാ മണ്ഡലം പ്രസിഡന്റായി ബിന്ദു കാട്ടുങ്ങലിനെ നിയമിച്ചു.  കോൺഗ്രസ് നടത്തറ മണ്ഡലം പ്രസിഡന്റായാണ്  മുൻ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ ബിന്ദുവിനെ നിയമിച്ചിട്ടുള്ളത്. കെപിസിസി തീരുമാനപ്രകാരം ഒരു നിയോജക മണ്ഡലത്തിൽ ഒരു വനിതാ പ്രസിഡന്റ് നിർബന്ധമാക്കിയിരുന്നു. ഇതേതുടർന്നാണ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ജോസ് വള്ളൂർ ബിന്ദുവിനെ നോമിനേറ്റ് ചെയ്തത്. രണ്ടു തവണ പഞ്ചായത്ത് പ്രസിഡന്റ്, മഹിളാ കോൺഗ്രസ് ഒല്ലൂർ നിയോജകമണ്ഡലം പ്രസിഡന്റ്, പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുള്ള  ബിന്ദു കാട്ടുങ്ങൽ നിലവിൽ നടത്തറ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് കൂടിയാണ്.


Post a Comment

0 Comments