ടച്ച് വെട്ടാനെന്ന പേരിൽ തെങ്ങ് വെട്ടി കെഎസ്ഇബി ജീവനക്കാർ


കണ്ണാറ. ചീനിക്കടവ് റോഡിൽ ഇന്നലെ ടച്ച് വെട്ടാൻ എന്ന പേരിൽ ഇറങ്ങിയ കെഎസ്ഇബി ജീവനക്കാർ കായ്ക്കുന്ന തെങ്ങിന്റെ പട്ടകൾ വെട്ടി നശിപ്പിച്ചതായി പരാതി. ഹണിപാർക്കിന് സമീപം ചുണ്ടേക്കാട്ടിൽ ഡെന്നിയുടെ പറമ്പിലെ തെങ്ങിന്റെയാണ് പകുതിയോളം പട്ടകൾ വെട്ടി നശിപ്പിച്ചത്. ആറടിയോളം മാത്രം ഉയരത്തിൽ കായ് ഉള്ള തെങ്ങിന്റെ പട്ടകൾ തടിയോട് ചേർത്ത് വെട്ടിയ നിലയിലാണ് ഉള്ളതെന്ന് ഡെന്നി പറഞ്ഞു. പറമ്പിലാകട്ടെ ആകെയുള്ളത് രണ്ട് തെങ്ങ് മാത്രം. ഇതിൽ ഒന്നിന്റെയാണ് പട്ടകൾ വെട്ടി നശിപ്പിച്ചത്. കെഎസ്ഇബി ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് തങ്ങൾ ഇത്തരത്തിൽ ടച്ച് വെട്ടുന്നത് എന്നാണ് ജീവനക്കാരുടെ ന്യായം. വന്യമൃഗശല്യം മൂലം തെങ്ങ് ഉൾപ്പെടെയുള്ള കൃഷിക ൾ നശിപ്പിക്കപ്പെടുന്ന നാട്ടിൽ കെഎസ്ഇബി ജീവനക്കാരുടെ ഇത്തരം വിവേകരഹിതമായ പ്രവർത്തികൾ ഉപദ്രവമാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.



Post a Comment

0 Comments