ജനമൈത്രി പോലീസും വൈസ്‌മെൻസ് ക്ലബ്ബും ചേർന്ന് മുഹാജിറിനെ ആദരിച്ചു


പട്ടിക്കാട്.
മലമ്പുഴയിൽ മലകയറ്റത്തിനിടെ അപകടത്തിൽ പെട്ട ബാബുവിന്റെ രക്ഷാ ദൗത്യത്തിൽ  പങ്കെടുത്ത  പാണഞ്ചേരി പഞ്ചായത്ത് മുടിക്കോട് സ്വദേശി മുഹാജിറിനെ പീച്ചി ജനമൈത്രി പോലീസും പീച്ചി വൈസ്‌മെൻസ് ക്ലബ്ബും ചേർന്ന് ആദരിച്ചു. ഇന്നലെ രാവിലെ പോലീസ് സ്‌റ്റേഷൻ അങ്കണത്തിൽ  വെച്ചാണ് ആദരണച്ചടങ്ങ് നടത്തിയത്. പീച്ചി എസ്‌ഐ ജമേഷ് മുഹാജിറിനെ പൊന്നാടയണിയിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു. വൈസ്‌മെൻ ക്ലബ്ബ് പ്രസിഡണ്ട് ജോബി പറപ്പുള്ളി അധ്യക്ഷത വഹിച്ചു.  ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ ഫ്രിൻസൻ, സനിൽകുമാർ മറ്റ് പെലീസ് ഉദ്യോഗസ്ഥർ, വൈസ്‌മെൻ ക്ലബ്ബ് അംഗങ്ങളായ അരവിന്ദാക്ഷൻ, സുജിത്ത്, റോയ് കാക്കശ്ശേരി, രാധാകൃഷ്ണൻ, പ്രവീൺ തുടങ്ങിയവരും പങ്കെടുത്തു.


Post a Comment

0 Comments