പട്ടിക്കാട്. 2021-2022 ലെ ദ്യുതി വർക്കുകൾ പൂർത്തീകരിച്ച് തൃശൂർ ഈസ്റ്റ് ഡിവിഷൻ കേരളത്തിലെ ഒന്നാമത്തെ ഡിവിഷനായി. ഒല്ലൂർ, മരത്താക്കര, പുത്തൂർ , അയ്യന്തോൾ, അരിമ്പൂർ, കൂർക്കഞ്ചേരി, അമ്മാടം, കുരിയച്ചിറ, മണ്ണുത്തി, നടത്തറ, പട്ടിക്കാട് എന്നിവയാണ് തൃശൂർ ഈസ്റ്റ് ഡിവിഷനിലെ 11 സെക്ഷനുകൾ. ജില്ലയിലെ കെ.എസ്.ഇ.ബി. ഇലക്ട്രിക്കൽ ഈസ്റ്റ് ഡിവിഷൻ 2021-22 ലെ 100% വർക്കുകളും പൂർത്തീകരിച്ചാണ് കേരളത്തിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചേർന്നത്. ഉപഭോക്തൃ സംതൃപ്തി ലക്ഷ്യമിട്ടു കൊണ്ട് ചെയ്തു തീർത്തവർക്കുകൾ ഈ ഡിവിഷനു കീഴിലെ ഉപഭോക്താക്കൾക്ക് ഇടതടവില്ലാതെ ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കുന്നതിനിടയാക്കുമെന്ന് ടീമിന് നേതൃത്വം നൽകിയ ഈസ്റ്റ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബൈജു കെ കെ പറഞ്ഞു. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം.എ പ്രവീണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചീഫ് എഞ്ചിനീയർ ടെൻസൺ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു.
0 Comments