പട്ടിക്കാട്. പീച്ചി ഇടതുകര കനാൽ ഉടൻ തുറക്കണമെന്നാവശ്യപ്പെട്ട് പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവിന്ദ്രൻ, വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ കളക്ടർ ഹരിത വി കുമാറിന് നിവേദനം നൽകി. കനാൽ തുറക്കാത്തതിനാൽ കൃഷിയ്ക്കും, കുടിവെള്ളത്തിനും മാർഗ്ഗമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടിലാണ്. കനാലിലൂടെ വെള്ളമെത്തിയാൽ മാത്രമെ കിണറുകൾ റീച്ചാർജ് ചെയ്യപ്പെട്ടുകയുള്ളൂ. കൃഷി നാശത്തിന്റെ വക്കിലാണ്. അതിനാൽ അടിയന്തിരമായി കനാൽ തുറന്നു വിടുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇ.ടി ജലജൻ, സുബൈദ അബുബക്കർ, കെ.വി അനിത, പഞ്ചായത്തംഗങ്ങളായ ആരിഫ റാഫി, സ്വപ്ന രാധാകൃഷണൻ, രേഷ്മ സജീഷ്, ബീന പൗലോസ്, റെജീന തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
0 Comments