പീച്ചി റോഡ് ജംഗ്ഷനിലെ ബസ് സ്‌റ്റോപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു


പട്ടിക്കാട്. കേരള കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പീച്ചി റോഡ് ജംഗ്ഷനിൽ പണികഴിപ്പിച്ച ബസ് സ്‌റ്റോപ്പിന്റെ ഉദ്ഘാടനം ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കേരള കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡണ്ട് രാജു പാറപ്പുറം, ജില്ലാ സെക്രട്ടറി ബേബി നെല്ലിക്കുഴി, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജോസ് മുതുകാട്ടിൽ, പാർട്ടി ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, സ്റ്റിയറിംഗ് കമ്മിറ്റി മെമ്പർ ബേബി മാത്യു കാവുങ്കൽ, ജോസ് മുട്ടത്തുകാട്ടിൽ, തോമസ് മായാലിൽ, ബൈജു വർഗീസ്, ജോഫി ജോസഫ്, സിഡി റോയി എന്നിവർ പങ്കെടുത്തു. ബസ് സ്‌റ്റോപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രഭാഷ് പ്രഭാകരൻ, ബിബിൻ മണലോടി, സോണി വി.എസ്, പ്രതാപൻ വി.ആർ, ശ്രീനിവാസൻ പാമ്പുങ്ങാട്ടിൽ എന്നിവരെ മന്ത്രി ഷാളണിയിച്ച് ആദരിച്ചു.



Post a Comment

0 Comments