കൃഷിഭവൻ അറിയിപ്പ്


1. ജനകീയാസൂത്രണ പദ്ധതി 2021-22 പൊടി വാഴയ്ക്കുള്ള ജൈവ രാസവളം വിതരണത്തിനുള്ള സ്ലിപ് മാർച്ച് 2 മുതൽ മാർച്ച് 9 വരെ അപേക്ഷകർക്ക് നൽകുന്നതാണ്. ഗുണഭോകൃത ലിസ്റ്റിൽ ഉൾപ്പെട്ട പൊടിവാഴ ചെയ്തിട്ടുള്ള കർഷകർ മാർച്ച് 9 നുള്ളിൽ തന്നെ 2021-22 ലെ കരം അടച്ച രസീത് സഹിതം കൃഷിഭവനിൽ നിന്ന് സ്ലിപ് കൈപറ്റേണ്ടതാണ്. മാർച്ച് 9ന് ശേഷം വളം വാങ്ങിക്കുന്നതിനുള്ള സ്ലിപ് അനുവദിക്കുന്നതല്ല.

2. ജനകീയാസൂത്രണ പദ്ധതി 2021-22 നടീൽ വസ്തുക്കൾ പദ്ധതിയിൽ  അപേക്ഷിച്ചിട്ടുള്ള വനിത കർഷകർ കരം അടച്ച രസീത് (2021-22), റേഷൻ കാർഡ് എന്നിവയുടെ പകർപ്പും 100 രൂപയും അടച്ച്  മാർച്ച് രണ്ടാം തിയ്യതി തന്നെ ചേന, ചേമ്പ് വിത്ത് കൃഷി ഭവനിൽ നിന്ന് കൈപറ്റേണ്ടതാണെന്നും കൃഷി ഓഫീസർ ടി.ആർ അഭിമന്യു അറിയിച്ചു


Post a Comment

0 Comments