എയർപോർട്ടിൽ ആർ.ടി.പി.സി.ആർ. ടെസ്റ്റിന് ഈടാക്കുന്നത് വൻ തുക. നടപടി എടുക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസ്


തൃശൂർ. നെടുമ്പാശ്ശേരി എയർപോർട്ടിൽ റാപ്പിഡ് ആർടിപിസിആർ ടെസ്റ്റിന് അമിത തുക ഈടാക്കുന്നത് കുറയ്ക്കാൻ മുഖ്യമന്ത്രി നടപടി എടുക്കണമെന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയതായി  അഡ്വ. ഷാജി കോടങ്കണ്ടത്ത് പറഞ്ഞു. നെടുമ്പാശ്ശേരിയിൽ  റാപ്പിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റിന് 2490 രൂപയാണ് ഈടാക്കുന്നത്. എന്നാൽ ഇതേ ടെസ്റ്റിന് കോഴിക്കോട് എയർപോർട്ടിൽ 1380രൂപയേ ഉള്ളൂ. കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ നെടുമ്പാശ്ശേരി എയർപോർട്ട് അധികൃതർ യാത്രക്കാരിൽ നിന്ന് പിരിച്ചെടുക്കുന്നത്. തുക കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്  ഷാജി കോടങ്കണ്ടത്ത് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. കത്ത് പരിഗണിച്ച പ്രധാനമന്ത്രിയുടെ ഓഫീസ്  ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്  മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് മറുപടി നൽകി. ഇതുമായി ബന്ധപ്പെട്ട്   മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്  പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കത്ത് നൽകിയിട്ടുമുണ്ട്. തുടർ നടപടികൾക്കായി ജോ. സെക്രട്ടറി റോബർട്ട് ഫ്രാൻസീസിനെ ചുമതലപ്പെടുത്തിയതായി  പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതായും കോടങ്കണ്ടത്ത് പറഞ്ഞു. മുൻപും ഷാജി കോടങ്കണ്ടത്തിന്റെ പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടൽ നടത്തിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ ചായക്കും കാപ്പിക്കും വൻ തുകയാണ്  ഈടാക്കിയിരുന്നത്. ഇതിനെതിരെ കോടങ്കണ്ടത്ത് പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുകയും വിലകുറയ്ക്കുകയും ചെയ്തിരുന്നു.



Post a Comment

0 Comments