പട്ടിക്കാട്. രാജ്യത്തെ യുവജനതയുടെ തൊഴിൽ സ്വപ്‌നങ്ങളെ ഇല്ലാതാക്കുകയും രാജ്യത്തെ ഒരു വിൽപ്പന ചരക്കാക്കി അവതരിപ്പിക്കുകയും ആണ് കേന്ദ്രസർക്കാർ ബജറ്റ് അവതരണത്തിലൂടെ ചെയ്തതെന്ന് ആരോപിച്ച് എഐവൈഎഫ് പീച്ചിറോഡ് ജങ്ഷനിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. എഐവൈഎഫ് പാണഞ്ചേരി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗം ഒല്ലൂർ മണ്ഡലം സെക്രട്ടറി അഖിൽ പി.എസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അശ്വിൻ പൂത്തോപറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രസാദ് വഴക്കുംപാറ, വിശ്വനാഥൻ, അനിൽ തുടങ്ങിയവർ സംസാരിച്ചു
0 Comments