കേന്ദ്രപ്പടിയിൽ ബസ് സ്റ്റോപ്പ് വേണം; നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു.


കണ്ണാറ. കേന്ദ്രപ്പടിയിൽ തകർന്നുവീണ ബസ് സ്റ്റോപ്പ് പുനർനിർമ്മിക്കണം എന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. പൊരിവെയിലത്ത് യാത്രക്കാർ വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ ബസ് കാത്ത് നിൽക്കുന്നത്. സ്‌കൂളുകൾ തുറന്നതോടെ ചെറിയ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ കയറി നിൽക്കാൻ തണൽ ഇല്ലാതെ കഷ്ടപ്പെടുകയാണ്. തൃശൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പാണ് മാസങ്ങൾക്ക് മുൻപ് തകർന്ന് വീണത്. ബസ് സ്റ്റോപ്പ് പുനർനിർമ്മിക്കാൻ ചിലർ മുന്നോട്ട് വരികയും പണികൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ചില രാഷ്ട്രീയ ഇടപെടലുകൾ ആണ് പണി നിർത്തി വെക്കേണ്ടി വന്നതെന്ന ആരോപണവും ഉയർന്നു വരുന്നുണ്ട്. എന്നാൽ കക്ഷി രാഷ്ട്രീയങ്ങൾക്ക് അതീതമായി നാടിന്റെ പുരോഗതിയാണ് തങ്ങളുടെ ലക്ഷ്യമെന്നും ബസ് സ്റ്റോപ്പ് അടിയന്തരമായി പുനർ നിർമ്മിക്കണമെന്നും നാട്ടുകാർ പറയുന്നു.



Post a Comment

0 Comments