പട്ടിക്കാട്. വിഷുവിന് എല്ലാ വീടുകളിലും വിഷരഹിത പച്ചക്കറി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം സിപിഎം സംസ്ഥാനവ്യാപകമായി നടത്തുന്ന 'വിഷുവിന് വിഷരഹിത പച്ചക്കറി' എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി പാണഞ്ചേരി ലോക്കൽ കമ്മിറ്റിയുടെയും പാണഞ്ചേരി കർഷക സംഘത്തിൻറെയും നേതൃത്വത്തിൽ പച്ചക്കറി വിത്ത് ഇറക്കി. പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് വിൽസൺ ചെമ്പനാലിന്റെ കൃഷിയിടത്തിലാണ് പച്ചക്കറി കൃഷി ഇറക്കിയിട്ടുള്ളത്. മണ്ണുത്തി ഏരിയ കമ്മിറ്റി സെക്രട്ടറി എം.എസ് പ്രദീപ് കുമാർ വിത്ത് പാകിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവത്രി സദാനന്ദൻ, മുതിർന്ന സിപിഎം നേതാവ് സി.എം ദാമോദരൻ, കർഷക സംഘം നേതാക്കളായ പി.വി സുദേവൻ, വിൽസൺ ചെമ്പനാൽ തുടങ്ങിയവർ പങ്കെടുത്തു.


0 Comments