പട്ടിക്കാട്. രണ്ടാഴ്ച മുമ്പ് വാഹനമിടിച്ച് തകർന്നു പോയ മുടിക്കോട് ജങ്ഷനിലെ സ്ഗ്‌നൽ ലൈറ്റ് ഇതുവരെയും പുനസ്ഥാപിക്കാതെ അധികൃതർ. ആറുവരി പാതയിൽ ഏറ്റവും അപകടകരമായ ജങ്ഷനുകളിലൊന്നാണ് മുടിക്കോട്. അപകടങ്ങൾ പതിവായതിനെ തുടർന്നാണ് ഇവിടുത്തെ യൂടേണിൽ ഇരു ഭാഗത്തുമായി യെല്ലോ സിഗ്‌നൽ ലൈറ്റ് സ്ഥാപിച്ചത്. അതിൽ പടിഞ്ഞാറു ഭാഗത്തെ ലൈറ്റാണ് നിയന്ത്രണം വിട്ട കാറിടിച്ച് തകർന്നത്. ഇത് അടിയന്തരമായി പുനസ്ഥാപിക്കണം. രാത്രിയാകുന്നതോടെ മുടിക്കോട് പ്രദേശമാകെ ഇരുട്ടിലാകും. ഇവിടെ യൂ ടേണുണ്ടെന്നുള്ളത് അറിയാൻ ആകെയുള്ള സംവിധാനം സിഗ്‌നൽ ലൈറ്റു മാത്രമാണ്. ജങ്ഷനിൽ ആവശ്യത്തിന് വെളിച്ചം കിട്ടുന്നതിനായി ഹൈമാസ്റ്റ് സ്ഥാപിക്കണമെന്ന് നാട്ടുകാർ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. നിരന്തരം വാഹനങ്ങളും കാൽ നടക്കാരും ദേശീയ പാത കുറുകെ കടക്കുന്ന ഇവിടെ റോഡിന്റെ നിർമ്മാണത്തിലും അപാകതയുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇരു ഭാഗത്തേക്കുമുള്ള പാതകൾ ചേരുന്ന മധ്യഭാഗത്ത് റോഡിന് സമനിരപ്പല്ലാത്തതും വാഹനങ്ങൾക്ക് ദുർഘടമായി മാറിയിട്ടുണ്ട്. ബന്ധപ്പെട്ടവർ അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണം.
0 Comments