ഞായറാഴ്ച ലോക്ഡൗണിൽ ഇളവ്. ആരാധനായലങ്ങൾ തുറക്കാം. സ്‌കൂളുകളും കോളേജുകളും തുറക്കുന്നു.


തിരുവനന്തപുരം. ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന ലോക്ഡൗൺ സമാന നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. ആരാധനലായങ്ങൾ പ്രാർത്ഥനക്കായി തുറക്കാൻ അനുമതി. പരമാവധി 20 പേരെ വീതം പങ്കെടുപ്പിച്ച് ആരാധന നടത്താം. ക്രൈസ്തവ മതമേലധ്യക്ഷൻമാരുടെ ആവശ്യത്തെ തുടർന്നാണ് ഇളവ്. സ്‌കൂളുകൾ 14-ാം തിയതി മുതലും കോളേജുകൾ 7-ാം തിയതി മുതലും തുറക്കും. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾ ആണ് 14ന് വീണ്ടും തുറക്കുക. 10, പ്ലസ്ടു, കോളേജ് ക്ലാസുകൾ 7ന് തുറക്കും. ഓൺലൈൻ ക്ലാസുകൾ തുടരും. നിലവിൽ തൃശൂർ ജില്ല ബി കാറ്റഗറിയിൽ തന്നെയാണ്.



Post a Comment

0 Comments