പീച്ചി. കാരുണ്യ വഴിയിൽ നന്മയുടെ പ്രകാശമേകിയവരെ പീച്ചി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആദരിച്ചു. ഭൂരഹിതരായ സാധുകൾക്കു 15 സെന്റ് ഭൂമി സൗജന്യമായി നൽകിയ പായ്ക്കണ്ടം ചിങ്ങിനിയാടൻ ലീന ഫ്രാൻസിസ്, വിലങ്ങന്നൂർ മനയ്ക്കപ്പാടം റോഡിൽ അപകടങ്ങൾക്കിടയാക്കിയിരുന്ന വളവ് നേരെയാക്കി റോഡിന്റെ വീതി വർധിപ്പിക്കുന്നതിന് സ്വന്തം പട്ടയ ഭൂമിയിൽ നിന്നും സ്ഥലം വിട്ടുനൽകിയ വിലങ്ങന്നൂർ ചേറ്റുപുഴക്കാരൻ ജോസ് എന്നിവരെയാണ് മണ്ഡലം പ്രസിഡണ്ട് ബാബുതോമസിന്റെ നേതൃത്വത്തിൽ ആദരിച്ചത്. സമീപ വാർഡുകളിൽ നിന്നുള്ള പാർട്ടിയുടെ പ്രധാന ഭാരവാഹികളുമായി ഇരുവരുടെയും വീടുകളിൽ എത്തി മെമന്റോ നൽകി ജോസിനേയും ലീന ഫ്രാൻസിസിനെയും ആദരിച്ചു. കാരുണ്യത്തിന്റെയും സഹജീവി സ്‌നേഹത്തിനും ഉദാത്ത മാതൃകകളാണ് ഇരുവരുമെന്ന് മണ്ഡലം പ്രസിഡണ്ട് ബാബു തോമസ് പറഞ്ഞു. ജോസും ലീനയും ഹൃദയവിശാലതയുടെ ഉത്തമ മാതൃകകളാണ് പ്രകടിപ്പിച്ചതെന്ന് മുൻ മണ്ഡലം പ്രസിഡണ്ട് ഷിബു പോൾ പറഞ്ഞു. മുൻ പഞ്ചായത്ത് അംഗവും കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ കെ.പി എൽദോസ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സജി താന്നിക്കൽ, പാർട്ടി ഭാരവാഹികളായ തങ്കായി കുര്യൻ, ടി.എൽ. വർഗീസ്, സജി ആൻഡ്രൂസ്, കൊച്ചുമാത്തു, മാധവൻ, വിജയൻ പൊടിപ്പാറ, വി.ഒ തങ്കച്ചൻ, പതിപറമ്പിൽ ബാബു, ചെറിയാൻ എന്നിവർ പങ്കെടുത്തു.
0 Comments