ഹാച്ചറി തൊഴിലാളികളുടെ നിയമനത്തിൽ രാഷ്ട്രീയം കലർത്തുന്നതായി ആരോപണം; ബിജെപി പ്രതിഷേധ ധർണ്ണ നടത്തി


പീച്ചി. ഗവ. ഫിഷ് സീഡ് ഹാച്ചറിയിലെ ലേബർ തൊഴിലാളികളുടെ നിയമനത്തിൽ സിപിഎം പ്രവർത്തകരെയും കുടുംബക്കാരെയും തിരുകിക്കയറ്റുന്നതായി ആരോപിച്ച് ബിജെപി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. പീച്ചിയിലെ ഫിഷറീസ് ഹാച്ചറി ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ മണ്ഡലം വൈസ്പ്രസിഡണ്ട് ജയൻ പൂശ്ശേരി ഉദ്ഘാടനം ചെയ്തു. ഹാച്ചറി തൊഴിലാളികളുടെ നിയമനത്തിൽ പാർട്ടിക്കാരെ കുത്തി നിറയ്ക്കുന്ന നടപടി സിപിഎം അവസാനിപ്പിക്കണമെന്നും  അല്ലാത്തപക്ഷം ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പീച്ചി ഏരിയ പ്രസിഡണ്ട് സുഭാഷ് അധ്യക്ഷത വഹിച്ചു. കിസാൻ മോർച്ച ജനറൽ സെക്രട്ടറി പ്രശാന്ത് നടുവിലവളപ്പിൽ, മണ്ഡലം സെക്രട്ടറി സുബീഷ് ഇന്ദ്രവജ്ര, മണ്ഡലം വൈസ് പ്രസിഡന്റ് ധ്വനി ഉത്തമൻ, ഏരിയ ജനറൽ സെക്രട്ടറി നിതിൻ, പ്രദീപ് പീച്ചി, കൈലാസ്, എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.



Post a Comment

0 Comments