വഴുക്കുംപാറയിൽ കലുങ്ക് നിർമ്മാണം പുരോഗമിക്കുന്നു. നിർമ്മാണത്തിൽ അപാകതയെന്ന് നാട്ടുകാർ.


വഴുക്കുംപാറ. ദേശീയപാതയിൽ വഴുക്കുംപാറയിലുള്ള കലുങ്കിന്റെ നിർമാണം പുരോഗമിക്കുന്നു. വഴുക്കുംപാറയിൽ നിന്നുള്ള പ്രധാന പാത ചെന്നു ചേരുന്ന ഭാഗത്ത് തുരങ്കത്തിന് മുൻപായാണ് കലുങ്ക് പുനർനിർമ്മിക്കുന്നത്. പീച്ചി വലതുകര കനാലിന്റെ ശാഖ കനാലിൽ നിന്ന് വെള്ളം ദേശീയപാത മറികടന്നു ഒഴുകിപ്പോകുന്നതിനുള്ള കലുങ്കാണിത്. പ്രദേശത്തെ മൂന്ന് കുടിവെള്ള പദ്ധതികളും റീച്ചാർജ് ചെയ്യപ്പെടുന്നത് പീച്ചി കനാലിലെ വെള്ളം ഉപയോഗിച്ചാണ്. എന്നാൽ കലുങ്ക് നിർമ്മാണം ശാസ്ത്രീയമല്ലെന്ന പരാതിയാണ് നാട്ടുകാർക്ക് ഉള്ളത്. ദേശീയപാതക്ക് കുറുകെ കനാൽ തുടങ്ങുന്ന സ്ഥലത്തും അവസാനിക്കുന്ന സ്ഥലത്തും കലുങ്കിന്റെ പണികൾ നേരത്തെ പൂർത്തിയായിരുന്നു. എന്നാൽ കനാൽ തുറന്ന സമയത്ത് വെള്ളം കൃത്യമായി കടന്നു പോയില്ല. ഇതേ തുടർന്നാണ് നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. ദേശീയപാത നിർമ്മാണത്തോടെ വെള്ളാനി മലയിൽ നിന്നുള്ള നീർച്ചാലുകൾ പലതും നികത്തപ്പെട്ടിട്ടുണ്ട്.



Post a Comment

0 Comments