കണ്ണാറ. ചീനിക്കടവിൽ നിന്നും മണ്ടൻചിറയിലേക്കുള്ള പാലത്തിൽ വിള്ളൽ രൂപപ്പെട്ടു. കിഴക്ക് ഭാഗത്തായി പാലം ആരംഭിക്കുന്ന സ്ഥലത്താണ് വിള്ളൽ. വാട്ടർ അതോറിറ്റിയുടെ തൃശൂർ കോർപ്പറേഷനിലേക്കും സമീപ പ്രദേശങ്ങളിലേക്കും ഉള്ള പൈപ്പ് ലൈൻ പോകുന്ന പാലം ആണ് തകർച്ച നേരിടുന്നത്. നിലവിൽ പാലത്തിലൂടെ രണ്ട് പൈപ്പ് ലൈനുകൾ ആണ് പോകുന്നത്. ഇതിൽ പുതിയതായി സ്ഥാപിച്ചിട്ടുള്ള പൈപ്പ് ലൈനിന്റെ കോൺക്രീറ്റി ഭിത്തിയോട് ചേർന്നാണ് വിള്ളൽ കാണുന്നത്. ഇത് കൂടുതൽ തകർച്ചയിലേക്ക് നീങ്ങിയാൽ അത് വലിയ ദുരന്തത്തിന് വഴിയൊരുക്കുകയും തൃശൂർ ഭാഗത്തേക്കുള്ള ജലവിതരണം പൂർണ്ണമായും നിലക്കുകയും ചെയ്യും. അധികൃതർ ആവശ്യമായ നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ രേഷ്മ സജീഷ് ആവശ്യപ്പെട്ടു.
0 Comments