അറിയിപ്പുകൾ / ജോലി ഒഴിവുകൾ


വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ
കേരള വനഗവേഷണ സ്ഥാപനത്തിൽ മാർച്ച് 31 വരെ കാലാവധിയുള്ള ഡിസൈൻ ആന്റ് കണ്ടക്ട് എക്‌സറ്റെൻഷൻ ആന്റ് ഔട്ട് റീച്ച് പ്രോഗ്രാംസിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവ്. യോഗ്യത: ഫോറസ്റ്ററി/ സോഷ്യൻ വർക്ക് / എൻവിയോൺമെന്റൽ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ പി ജി, ഇംഗ്ലീഷ്, മലയാളം , ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം.  പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷകർ 2022 ജനുവരി ഒന്നിനുള്ളിൽ 36 വയസ്സ് തികഞ്ഞവരായിക്കണം. (എസ്‌സി എസ്ടി വിഭാഗക്കാർക്ക് പിഎസ്‌സി മാനദണ്ഡപ്രകാരമുള്ള ഇളവ് ലഭിക്കും).  പ്രതിമാസം 22,000 രൂപയാണ് ഫെല്ലോഷിപ്പ്. താത്പര്യമുള്ളവർക്ക് അപേക്ഷകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകുന്ന ഗൂഗിൾ ഫോം വഴി ഫെബ്രുവരി 11 വരെ സമർപ്പിക്കാം. അപേക്ഷയോടൊപ്പം യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പും പ്രായം തെളിയിക്കുന്ന രേഖയുടെ പകർപ്പും സഹിതം administration@kfri.res.in എന്ന മെയിൽ ഐഡിയിലേക്ക് അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. 

എറിയാട് ഗവ ഐടിഐയിൽ ഒഴിവ്
എറിയാട് ഗവ ഐടിഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ എന്ന വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. രണ്ട് വർഷത്തെ പ്രവൃത്തിപരിചയത്തോട് കൂടിയ സോഷ്യോളജി/സോഷ്യൽ വെൽഫെയർ/ ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിൽ ഡിഗ്രി/എംബിഎ/ബിബിഎ അല്ലെങ്കിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയത്തോട് കൂടിയ എപ്ലോയബിലിറ്റി സ്‌കിൽ ഡിഗ്രി, ഡിപ്ലോമയുള്ളവർ. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 9ന് രാവിലെ 11ന് ഐടിഐയിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0480 2804320

വിവിധ ഐടിഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവ്
പട്ടികജാതി വികസന വകുപ്പിൽ ഉത്തരമേഖലാ ട്രെയിനിംഗ് ഇൻസ്‌പെക്ടറാഫീസിന് കീഴിലുള്ള തൃശൂർ നടത്തറ ഗവ ഐടിഐ, കോഴിക്കോട് ജില്ലയിലെ എലത്തൂർ ഗവ.ഐടിഐ എന്നിവിടങ്ങളിൽ അരിത്തമാറ്റിക്ക് കാൽക്കുലേഷൻ കം ഡ്രോയിംഗ് (എ.സി.ഡി) തസ്തികയിലെ ഒഴിവിലേക്കും തൃശൂർ വിആർ പുരം ഗവ.ഐടിഐയിലെ ഇലക്ട്രീഷ്യൻ ട്രേഡ് തസ്തികയിലെ ഒഴിവിലേക്കും ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. എലത്തൂർ ഐടിഐയിൽ രണ്ട് ഒഴിവുകളും  നടത്തറ ഐടിഐയിൽ ഒരു  ഒഴിവും ഇലക്ട്രീഷ്യൻ ട്രേഡിന് വിആർ പുരം ഐടിഐയിൽ ഒരു ഒഴിവുമാണുള്ളത്. അരിത്തമാറ്റിക്ക് കാൽക്കുലേഷൻ കം ഡ്രോയിംഗിന് മൂന്ന് വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമയും, ഇലക്ട്രീഷ്യൻ ട്രേഡിന് മൂന്ന് വർഷ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമയുമാണ് മിനിമം യോഗ്യത. താത്പര്യമുള്ളവർ ഫെബ്രുവരി 5 ന് രാവിലെ 10.30 ന് കോഴിക്കോട് എലത്തൂർ ഗവ.ഐടിഐയിൽ ഹാജരാകണം.. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495 2461898

മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം
പട്ടികജാതി പട്ടികവർഗ റസിഡൻഷ്യൽ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പട്ടികവർഗ വികസനവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 2022-23 അധ്യയന വർഷം 5,6 ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ മാർച്ച് 12 രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.  കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയോ അതിൽ കുറവുള്ളതോ ആയ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. പ്രാക്തന ഗോത്രവർഗക്കാർക്ക് പ്രവേശന പരീക്ഷ ബാധകമല്ല. ഇതു സംബന്ധിക്കുന്ന വിശദ വിവരങ്ങളും അപേക്ഷാ ഫോറങ്ങളുടെ മാതൃകയും ചാലക്കുടി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ്, ആമ്പല്ലൂർ െ്രെടബൽ എക്സ്റ്റൻഷൻ ഓഫീസ്, നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. അപേക്ഷയോടൊപ്പം ജാതി, വാർഷിക വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ ചാലക്കുടി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ്, ആമ്പല്ലൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്,  എന്നിവിടങ്ങളിൽ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28. ഫോൺ: 04802706100, 9496070362



Post a Comment

0 Comments