കൂൺകൃഷിയിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു


പട്ടിക്കാട്. കേരള കാർഷിക സർവ്വകലാശാല വെള്ളാനിക്കര വനശാസ്ത്ര കോളേജിന്റെ ആഭിമുഖ്യത്തിൽ പാണഞ്ചേരി പഞ്ചായത്തിൽ കൂൺ കൃഷിയിൽ ഏകദിന പരിശീലന പരിപാടി നടത്തി. കാർഷിക സർവകലാശാലയുടെയും ഐസിഎആർ ന്റെയും  പട്ടികജാതി വികസന ഉപ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം  നടത്തിയത്. പഞ്ചായത്ത് പ്രസിഡണ്ട്  പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അന്തരീക്ഷവും പരിസ്ഥിതിയും അത്യന്തം മലിനമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ  ഇത്തരം കൃഷി രീതികൾ ഭാവിതലമുറയുടെ നിലനിൽപ്പിന് കൂടി അനിവാര്യമാണെന്ന് പ്രസിഡണ്ട് പറഞ്ഞു. മത്സ്യകൃഷി പരിശീലനം, സബ്‌സിഡി ലഭ്യമായ പദ്ധതികൾ, വൃക്ഷാധിഷ്ടിത സംയോജിത കൃഷി രീതികൾ എന്നിവയിലും പരിശീലന ക്ലാസുകൾ നടത്തി. കാർഷിക സർവകലാശാലയുടെ പി.ആർ.ഓ ഡോക്ടർ ഷാജി അധ്യക്ഷത വഹിച്ചു. കെ.എ.യു പ്ലാൻറ് പാത്തോളജി വിഭാഗം അസി.പ്രൊഫസർ  ഡോ. സി.ആർ രശ്മി, പീച്ചി മത്സ്യഭവൻ പ്രോജക്ട് കോഓർഡിനേറ്റർ അനഘ, കാർഷിക സർവകലാശാല അസി. പ്രൊഫസർ ഷൈൻ ജി എന്നിവർ ക്ലാസ്സെടുത്തു. വാർഡ് മെമ്പർ ആനി ജോയ്, അസി. പ്രൊഫസർമാരായ മാലിക് ഫാസിൽ, ശ്രീനിവാസൻ, ശ്രീജിത്ത് ബാബു എന്നിവർ സംസാരിച്ചു.



Post a Comment

0 Comments