ചുവന്നമണ്ണ്. യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ തൃശ്ശൂർ ഭദ്രാസനത്തിന്റെ റൂബി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. റവന്യു വകുപ്പ് മന്ത്രി കെ രാജൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഭദ്രാസനാധിപൻ കുര്യാക്കോസ് മോർ ക്ലിമീസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷനായി.
ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ചുവന്നമണ്ണ് സെന്റ് ജോർജ്ജ് പള്ളിയിൽ നിന്നും ആരംഭിച്ച വാഹന വിളംബര ജാഥ ഭദ്രാസന ആസ്ഥാനമായ ഗലീലിയൻ സെന്ററിൽ എത്തിച്ചേരുകയും യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ കാതോലിക്കാ അസിസ്റ്റൻന്റും മലങ്കര മെത്രാപ്പോലീത്തയുമായ ജോസഫ് മോർ ഗ്രീഗോറിയോസ് റൂബി ജൂബിലി പതാക ഉയർത്തുകയും ചെയ്തു. തുടർന്ന് നടന്ന സമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. ജെയ്‌സൺ ജോൺ, ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ, ഫാ. ജേക്കബ് നെടുവേലി പുത്തൻപുരയ്ക്കൽ കോർ എപ്പിസ്‌കോപ്പ, ഫാ. ഏലിയാസ് കീരിമൂളയിൽ, ഫാ. തോമസ് നെടിയ പാലക്കൽ, ഫാ. ജോമോൻ ജോസഫ്, ഫാ. ബേസിൽ കൊല്ലാർമല്ലിൽ, ഫാ. ജോൺ വൈന്നിലത്തിൽ, ജോ. സെക്രട്ടറി റെജി പൗലോസ്, ഇ പി കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.
0 Comments