കരടിയള കുരിശുപള്ളിയില്‍ ഏലിയാസ് തൃതീയന്‍ ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍


കണ്ണാറ. സെ. മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ കീഴില്‍ കരടിയളയിലുള്ള മോർ ഇഗ്നാത്തിയോസ് കുരിശുംതൊട്ടിയിൽ മോര്‍ ഇഗ്നാത്തിയോസ്  ഏലിയാസ് തൃതീയന്‍ ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഷോഷിക്കുന്നു. ഫെബ്രുവരി 4, 5 തിയതികളിലാണ് പെരുന്നാള്‍. ഇടവക വികാരി  ഫാ. ബേസില്‍ പൗലോസ് കൊല്ലാര്‍മാലി പെരുന്നാളിന് കൊടിയേറ്റി. പെരുന്നാൾ ദിനമായ ഫെബ്രുവരി 5 ശനിയാഴ്ച രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥന, തുടർന്ന് വി. കുർബ്ബാന, പ്രസംഗം, ലേലം, ആശീർവാദം നേർച്ച എന്നിവ ഉണ്ടായിരിക്കും. കൊവിഡ് മാനദണ്ഡപ്രകാരമായിരിക്കും പെരുന്നാൾ ചടങ്ങുകൾ നടക്കുക എന്ന്‌ വികാരി ഫാദർ ബേസിൽ പൗലോസ്, ട്രസ്റ്റി കെ.വി വർഗീസ് കിഴക്കേടത്ത്, സെക്രട്ടറി കെ.വി മനോജ് കദളിപ്പറമ്പില്‍ എന്നിവർ അറിയിച്ചു.



Post a Comment

0 Comments