'തുല്യരാണ് നമ്മൾ' പാണഞ്ചേരിയിൽ സംഘാടക സമിതി രൂപീകരിച്ചു


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തും തൃശൂർ ജില്ല പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന 'തുല്യരാണ് നമ്മൾ' എന്ന  ബഹുജനവിദ്യാഭ്യാസ പരിപാടിയുടെ  സംഘാടകസമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് ബ്ലോക്ക് കൺവീനർ ഉഷ ബാബുരാജ് പദ്ധതി വിശദീകരണം നടത്തി.  പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനും വൈസ്പ്രസിഡണ്ട് വൈസ് ചെയർമാനുമായി 51 അംഗ സംഘാടകസമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. റിസോഴ്‌സ് പേഴ്‌സന്മാരായി 30 പേരെയും തിരഞ്ഞെടുത്തിട്ടുണ്ട്. ആർത്തവകാല ആരോഗ്യം സാമൂഹിക ഉത്തരവാദിത്തം എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുമായി വനിതാ ശിശു വികസന വകുപ്പ്, ആരോഗ്യകേരളം,  കുടുംബശ്രീ മിഷൻ, വിദ്യാഭ്യാസ വകുപ്പ്, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, ലൈബ്രറി കൗൺസിൽ, കോസ്റ്റ് ഫോർഡ് എന്നിവയും വിവിധ സംഘടനകളും സഹകരിക്കുന്നുണ്ട്. പരിപാടിയുടെ ജിലാതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നിർവഹിച്ചിരുന്നു.

Post a Comment

0 Comments