പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ജോബി പറപ്പുള്ളി, സെക്രട്ടറി തിമോത്തി പറപ്പുള്ളി, 17 അംഗ കമ്മിറ്റി എന്നിവരെയാണ് തിരഞ്ഞെടുത്തത്. പാണഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചാണ് യൂണിറ്റിന്റെ 30-ാം വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും അവാർഡ് ദാന ചടങ്ങും നടന്നത്. അവാർഡ് ദാന ചടങ്ങിന്റെ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു. വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.കെ രാഘവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തിമോത്തി പറപ്പള്ളി റിപ്പോർട്ട് അവതരിപ്പിക്കുകയും നിയോജകമണ്ഡലം ചെയർമാൻ ബിജു എടക്കളത്തൂർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുകയും ചെയ്തു.
0 Comments