വാണിയമ്പാറ ഗ്രാമീണ വായനശാല പ്രതിഭാസംഗമം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു


വാണിയമ്പാറ. ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമവും അനുസ്മരണ ചടങ്ങും മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. രണ്ടു പതിറ്റാണ്ടുകാലം പ്രസിഡണ്ടായി വായനശാലയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കെ സേതുമാധവൻ മാസ്റ്ററുടെ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. 43 വർഷം തുടർച്ചയായി വായനശാലയുടെ സെക്രട്ടറിയായി പ്രവർത്തിച്ച ജെ പാപ്പച്ചൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. തൃശ്ശൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ.ജി ജയപ്രകാശ് ആദര പ്രഭാഷണം നടത്തി. വാണിയമ്പാറ ഇ.കെ.എം യുപി സ്‌കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ഗ്രാമീണ വായനശാല പ്രസിഡണ്ട് അഡ്വക്കറ്റ് സി.കെ ഭാസ്‌കരൻ അധ്യക്ഷത വഹിച്ചു. ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് എംഡി കെ പോൾ തോമസ് മുഖ്യാതിഥിയായിരുന്നു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  രമ്യ രാജേഷ്, വാർഡ് മെമ്പർ  ഷീല അലക്‌സ്,  വായനശാല സെക്രട്ടറി എം.എ മൊയ്തീൻകുട്ടി, രക്ഷാധികാരി കെ.പി രാജേന്ദ്രൻ . ഇകെഎം യു പി സ്‌കൂൾ പ്രധാന അധ്യാപിക  ആർ ഓമന, വനിതാവേദി സെക്രട്ടറി ടി പ്രേമലത, ബാലവേദി പ്രസിഡണ്ട്  നിവേദ്യ  പി.ആർ,  ഭരണസമിതി അംഗമായ ഹരിദാസ് പി മേനോൻ എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments