കണ്ണാറ. തൃശൂർ ജില്ലാ കോൺഗ്രസ് മഹിളാ സേവാദളിന്റെ ആഭിമുഖ്യത്തിൽ നിർധനരായ കുടുംബത്തിന് സഹായം നൽകി. കണ്ണാറ ചീനിക്കടവ് തെക്കേ കള്ളിമല രാജമ്മയുടെ കുടുംബത്തിനാണ് കട്ടിൽ, കിടക്ക, ഫാൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നൽകിയത്. മഹിളാ സേവാദൾ ജില്ലാ പ്രസിഡന്റ് ആബിദ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് റീന അധ്യക്ഷത വഹിച്ചു. പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ബി. ലിബീഷ്, മഹിളാ സേവാദൾ തൃശൂർ മണ്ഡലം പ്രസിഡന്റ ബീന, ബൂത്ത് പ്രസിഡന്റ് ജോർജ് പേഴും കാട്ടിൽ, ലീലാമ്മ, അരുൺ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.
0 Comments