പട്ടിക്കാട്. കോൺഗ്രസ് പാണഞ്ചേരി മണ്ഡലത്തിലെ ആദ്യ സി.യു.സി വനിത പ്രസിഡണ്ടായി കരിപ്പക്കുന്ന് സ്വദേശി നൗഫിയ വിനീഷ് തിരഞ്ഞെടുക്കപ്പെട്ടു. 39-ാം ബൂത്തിലെ കരിപ്പ യൂണിറ്റ് പ്രസിഡണ്ടായാണ് നൗഫിയ നേതൃത്വത്തിലേക്ക് വരുന്നത്. കോൺഗ്രസ്സ് പീച്ചി മണ്ഡലത്തിലെ ആദ്യ സിയുസി രൂപീകരണമാണ് കരിപ്പക്കുന്നിൽ നടന്നത്. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.സി അഭിലാഷ് യോഗം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് സജാദ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മറ്റ് പാർട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ച് കോൺഗ്രസ്സിലേക്കു വന്ന നൗഫിയ വീനീഷ് ഉൾപ്പെടെ പത്തു പേരെ കോൺഗ്രസ്സിലേക്ക് സ്വീകരിച്ചു. കോൺഗ്രസ് പീച്ചി മണ്ഡലം പ്രസിഡണ്ട് ബാബു തോമസ് യൂണിറ്റ് പ്രഖ്യാപനം നടത്തി. കെഎസ്‌യു നിയോജക മണ്ഡലം പ്രസിഡണ്ട് ബ്ലസൻ വർഗീസ്, യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് പ്രവീൺ രാജു, ജിഫിൻ ജോയ്, നേതാക്കളായ ആന്റോ അഗസ്റ്റിൻ, ജോൺസൻ കുന്നത്തുപറമ്പിൽ, ഉണ്ണി പുത്തൻവീട്ടിൽ എന്നിവർ സംസാരിച്ചു. സിന്റോ ദേവസ്സി, രജിത പി ആർ, വിബിൻ പി ഒ, ബാബു തട്ടിൽ എന്നിവരാണ് കരിപ്പ യൂണിറ്റിലെ മറ്റ് ഭാരവാഹികൾ.
0 Comments