പട്ടിക്കാട്. വെള്ളാനി ഹിൽസ് വൈസ്‌മെൻസ് ക്ലബ്ബിനു വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം വൈസ്‌മെൻ ഇന്റർനാഷണൽ ട്രഷറർ ടി.എം ജോസ് നിർവഹിച്ചു. ഡിസ്ട്രിക്ട് ഗവർണ്ണർ അനിത ബെന്നി അധ്യക്ഷത വഹിച്ചു. കെട്ടിടം നിർമ്മിക്കുന്നതിന് 4 സെൻറ് സ്ഥലം സൗജന്യമായി നൽകിയ വെള്ളാനി ഹിൽസ് വൈസ്‌മെൻ ക്ലബ്ബ് ചാർട്ടർ ട്രഷറർ കൂടിയായ ഹരിദാസിനെ ചടങ്ങിൽ ആദരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ലിക്‌സൻ, സെക്രട്ടറി മുരളി എന്നിവർ പ്രസംഗിച്ചു. ഡിസ്ട്രികിട് ഭാരവാഹികൾ പീച്ചി, പട്ടിക്കാട്, ചുവന്നമണ്ണ് വൈസ്‌മെൻ ക്ലബ്ബുകളിലെ അംഗങ്ങൾഎന്നിവരും പങ്കെടുത്തു.
0 Comments