കണ്ണാറ വയോജന ക്ലബ്ബിലെ അംഗങ്ങൾക്ക് യോഗ ക്ലാസ് സംഘടിപ്പിച്ചു.


കണ്ണാറ. പതിനാറാം വാർഡിൽ അങ്കണവാടി വയോജന ക്ലബ്ബിലെ അംഗങ്ങൾക്ക് യോഗ ക്ലാസ് സംഘടിപ്പിച്ചു. ഇസാഫ് സാന്ത്വന മാനസികാരോഗ്യ പദ്ധതി പ്രകാരമാണ് ക്ലാസ് സംഘടിപ്പിച്ചത്. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രായമായ മാതാപിതാക്കൾ സമൂഹത്തിൽ അവഗണിക്കപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്. ഈ അവസരത്തിൽ അവർക്ക് ആവശ്യമായ സാന്ത്വനവും സുരക്ഷയും ഉറപ്പുനൽകി അവരെ ചേർത്തു നിർത്തേണ്ടത് നമ്മുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. വാർഡ് മെമ്പർ രേഷ്മ സജീഷ് അധ്യക്ഷയായിരുന്നു. പദ്ധതി പ്രതിനിധി രേഷ്മ ക്ലാസ് എടുത്തു. കോർഡിനേറ്റർ മെറിൻ, അങ്കണവാടി ടീച്ചർ മിനി മോൾ, ആശാവർക്കർ രാധ വാസു എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments