അറിയിപ്പുകൾ / ജോലി ഒഴിവുകൾ


വനഗവേഷണസ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ്
കേരള വനഗവേഷണ സ്ഥാപനത്തിൽ മെയിന്റനൻസ് ഓഫ് മ്യൂസിയംസ് ഇൻ കെഎഫ്ആർഐ പീച്ചി ക്യാമ്പസ് സോയിൽ മ്യൂസിയം ഇഎസ്റ്റിഎം നാലിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവ്. ആവശ്യമെങ്കിൽ ദീർഘിപ്പിക്കാവുന്ന 2022 മാർച്ച് 31 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണപദ്ധതിയാണിത്. അപേക്ഷകൾ ഓൺലൈനായാണ് സ്വീകരിക്കുക. വിശദവിവരങ്ങൾക്ക്  www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

ഡി.സി.എ (എസ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയിൽ ആരംഭിക്കുന്ന ഡി.സി.എ (എസ്) കോഴ്‌സിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. www.lbscetnre.kerala.gov.in വെബ്‌സൈറ്റിലൂടെ ഫെബ്രുവരി 15ന് മുമ്പായി അപേക്ഷ സമർപ്പിക്കാം. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗത്തിന് പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് അസിസ്റ്റന്റ് ഡയറക്ടർ എൽ.ബി.എസ്സ് സെന്റർ, ആലുംവെട്ടുവഴി, ചിയ്യാരം, തൃശൂർ എന്ന വിലാസത്തിലോ 0487 2250751, 2250657, 7559935097, 9495790574, 9446179375, എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടുക.

കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന്  ദർഘാസ് ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള കൊടുങ്ങല്ലൂർ ഐസിഡിഎസ് പ്രോജക്ടിലെ 139 അങ്കണവാടികളിലേയ്ക്ക് 202122 സാമ്പത്തിക വർഷത്തിൽ ഗുണനിലവാരമുള്ള കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04802805595

തുല്യതാ ബാച്ചിലേക്കുമുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന പത്താംതരം തുല്യതാ പതിനാറാം ബാച്ചിന്റെയും ഹയർസെക്കന്ററി തുല്യതാ ഏഴാം ബാച്ചിലേക്കുമുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.  ഈ മാസം 28 ന് രജിസ്‌ട്രേഷൻ സമാപിക്കും. ഏഴാം ക്ലാസ്സ് ജയിച്ചശേഷം പഠനം നിർത്തിയവർ, പത്താം ക്ലാസ്സ് തോറ്റവർ, 8,9 ക്ലാസ്സുകളിൽ പഠനം നിർത്തിയവർ എന്നിവർക്ക് പത്താം തരത്തിനും പത്താം ക്ലാസ്സ് വിജയിച്ചവർ, പ്രീഡിഗ്രി, പ്ലസ് ടു പരാജയപ്പെട്ടവർ എന്നിവർക്ക് ഹയർസെക്കന്ററി തുല്യതയ്ക്കും അപേക്ഷിക്കാം. പത്താം തരത്തിന് 17ഉം ഹയർസെക്കന്ററിക്ക് 22 ഉം ആണ്  കുറഞ്ഞ പ്രായ പരിധി. ഉയർന്ന പ്രായപരിധി ഇല്ല. പത്താം തരത്തിന് കോഴ്‌സ് ഫീസും രജിസ്‌ട്രേഷൻ ഫീസും ഉൾപ്പെടെ 1850 രൂപയും ഹയർസെക്കന്ററിക്ക് 2500 രൂപയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചലാൻ അടയ്ക്കണം. എസ് സി, എസ് ടി വിഭാഗക്കാർ, അംഗപരിമിതർ എന്നിവർക്ക് രജിസ്‌ട്രേഷൻ ഫീസായ 100 രൂപ മാത്രം നൽകിയാൽ മതി.  ഓൺലൈനായി മാത്രം നടത്തുന്ന രജിസ്‌ട്രേഷൻ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന വികസന/തുടർവിദ്യാ കേന്ദ്രങ്ങൾ വഴിയോ നടത്താവുതാണ്. വിശദവിവരങ്ങൾക്ക് അയ്യന്തോൾ ജില്ലാ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2365024, 9446793460


Post a Comment

0 Comments