സ്ത്രീധനത്തിനെതിരെ സിഗ്‌നേച്ചർ ക്യാമ്പയിൻ നടത്തി

സ്ത്രീധന വിപത്തിനെതിരെയുള്ള സിഗ്‌നേച്ചർ കാമ്പയിൽ സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

പട്ടിക്കാട്. സ്ത്രീധന മരണങ്ങളും സ്ത്രീ പീഡനങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്ത്രീധന വിപത്തിനെതിരെ സിഗ്‌നേച്ചർ കാമ്പയിൻ സംഘടിപ്പിച്ചു. ജെന്റർ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പാണഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ക്യാമ്പയിൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ ഒപ്പു ചാർത്തി ഉദ്ഘാടനം ചെയ്തു. സ്ത്രീധന മരണങ്ങളും, സ്ത്രീപീഡനങ്ങളും, കൊലപാതകങ്ങളും, തുടർക്കഥയാകുമ്പോൾ അവക്കെതിരെ ജനങ്ങളിൽ ബോധവൽക്കരണം നടത്തണമെന്ന് സാവിത്രി സദാനന്ദൻ പറഞ്ഞു. സ്ത്രീകളുടെ പ്രശ്‌നങ്ങൾ സമൂഹത്തിന്റെ മൊത്തം പ്രശ്‌നങ്ങളായി കാണേണ്ടതുണ്ടെന്നും അതിനായി സ്ത്രീകളോടൊപ്പം പുരുഷന്മാരെയും സജരാക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. ജെന്റർ റിസോഴ്‌സ് സെന്റർ കൺവീനർ മേരി സണ്ണി അദ്ധ്യക്ഷയായി. പാണഞ്ചേരി കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷാ മോഹൻ, വൈസ് ചെയർപേഴ്‌സൺ മിനി ജോണി, പഞ്ചായത്തംഗങ്ങളായ ഷീല അലക്‌സ് , ഷൈലജ വിജയകുമാർ, ആരിഫ റാഫി തുടങ്ങിയവരും പങ്കെടുത്തു.



Post a Comment

0 Comments