സ്‌നേഹാലയത്തിന് ഒരു കൈ സഹായവുമായി പീച്ചി ജനമൈത്രി പോലീസ്


പട്ടിക്കാട്. സ്‌നേഹാലയം റീഹാബിലിറ്റേഷൻ സെന്ററിന് സഹായവുമായി പീച്ചി ജനമൈത്രി പോലീസ് എത്തി. ഇന്ന് രാവിലെയാണ് പീച്ചി സിഐ എസ് ഷുക്കൂറിന്റെ നേതൃത്വത്തിൽ മാനേജർ പോളി തൃശ്ശോക്കാരന് സഹായം കൈമാറിയത്. പ്രൈം ന്യൂസ് വാർത്തയെ തുടർന്ന് പൊതുപ്രവർത്തകനായ കെ.ടി ജിതിനാണ് സ്‌നേഹാലയത്തിന്റെ അവസ്ഥയെക്കുറിച്ച് ജനമൈത്രി പോലീസിന്റെ ശ്രദ്ധയിൽ പെടുത്തിയത്. സംവിധായകൻ എം.വി ജീവൻ നൽകിയ പതിനായിരം രൂപയും വൈസ്‌മെൻ ക്ലബിന്റെ സാമ്പത്തിക സഹായവും ഉൾപ്പെടുത്തിയാണ് ജനമൈത്രി പോലീസ് സഹായം കൈമാറിയത്. ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ ഫ്രിൻസൻ, സനിൽകുമാർ, വൈസ്‌മെൻ ഡിസ്ട്രിക്റ്റ് ഗവർണർ അനിതാ ബെന്നി, കോ-ഓർഡിനേറ്റർ ബെന്നി വടക്കൻ, പീച്ചി യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളി, എ.അരവിന്ദാക്ഷൻ, റോയ് കാക്കശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments