പട്ടിക്കാട്. ദേശീയപാതയിൽ താണിപ്പാടത്ത് കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ ആലത്തൂർ സ്വദേശികളായ മൂച്ചിക്കാട്ട് ഫാസിൽ, താജ്മഹൽ മൻസിലിൽ അജ്മൽ എന്നിവരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് അഞ്ചരയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ താണിപ്പാടം സെന്ററിൽ വെച്ചാണ് അപകടം ഉണ്ടായത്. സർവ്വീസ് റോഡിലൂടെ വന്ന കാർ താണിപ്പാടം സെന്ററിൽ നിന്നും പാലക്കാട് ഭാഗത്തേക്കുള്ള പാതയിലൂടെ എതിർദിശയിൽ തൃശൂർ ഭാഗത്തേക്കുള്ള പാതയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ ആണ് അപകടം സംഭവിച്ചത്. ബൈക്ക് യാത്രക്കാർ പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു. പൂവൻചിറ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്.
0 Comments