പട്ടിക്കാട്. വിഷുവിന് വിഷ രഹിത പച്ചക്കറി പദ്ധതിയുടെ ഭാഗമായി സിപിഐഎം പീച്ചി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിത്തു നടീൽ നടത്തി. ആൽപ്പാറ മണ്ടൻചിറ പാടത്തു വെച്ചു നടത്തിയ വിത്തു നടീൽ സിപിഐഎം മണ്ണുത്തി ഏരിയ സെക്രട്ടറി എം.എസ് പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.പി രവീന്ദ്രൻ, ഇ.എം വർഗ്ഗീസ്, കെ.വി അനിത, സ്വപ്ന രാധാകൃഷ്ണൻ, മിനി ഭാസ്‌ക്കരൻ, വി.സി സുജിത്ത്, എം.എസ് കുഞ്ഞപ്പൻ, ലോക്കൽ കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.
0 Comments