വാണിയമ്പാറ. ദേശീയപാതയിൽ വാണിയമ്പാറ ജങ്ഷനിൽ കൂട്ടിയിട്ടിരിക്കുന്ന പാറക്കല്ലുകൾ നിക്കം ചെയ്തു തുടങ്ങി. ഇവിടെ കൂട്ടിയിട്ടിരുന്ന പാറക്കല്ലുകൾ വലിയ അപകട ഭീഷണി ഉയർത്തുന്നതായി ആർ.വൈ.എഫ് തൃശൂർ ജില്ലാ സെക്രട്ടറിയും വാണിയമ്പാറ സ്വദേശിയുമായ വിഷ്ണു രവീന്ദ്രൻ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സർവീസ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പൊട്ടിച്ചെടുത്ത പാറയാണ് നീക്കം ചെയ്യാതെ കൂട്ടിയിട്ടിരുന്നത്. പ്രദേശത്തെ സർവ്വീസ് റോഡിന്റെ മറ്റു പണികളും ആരംഭിച്ചിട്ടുണ്ട്. സർവ്വീസ് റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വാണിയമ്പാറയിലും തമ്പുരാട്ടിപ്പടിയിലും പാറപൊട്ടിക്കൽ പുരോഗമിക്കുന്നുണ്ട്.
0 Comments