കുതിരാൻ. തുരങ്കത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള ഒറ്റവരി പാതയിൽ ബൈക്കിന് പുറകിൽ ലോറി ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. കൊഴിഞ്ഞാമ്പാറ സ്വദേശികളായ തെക്കുവീട്ടിൽ രവിയുടെ മകൻ അജയരാജ് (21) ആലക്കൽ വീട്ടിൽ കൃഷ്ണന്റെ മകൾ കൃപ (20) എന്നിവർക്കാണ് സാരമായ പരിക്കേറ്റത്. അജയരാജിന് മുഖത്തും, കൃപക്ക് കാലിനുമാണ് പരിക്കേറ്റിട്ടുള്ളത്. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ പാലക്കാട് പാലന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിന് പുറകിൽ അതേ ദിശയിൽ വന്നിരുന്ന സിമന്റ് കയറ്റിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. അപകടത്തിന് ശേഷം ലോറി ഡ്രൈവർ ഓടി രക്ഷപെട്ടു. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
0 Comments