കൊലപാതക രാഷ്ട്രീയത്തിനെതിരെ അമ്മ നടത്തവുമായി മഹിള കോൺഗ്രസ്സ്


തൃശൂർ. സിപിഐഎമ്മിന്റെത് കൊലപാതക രാഷ്ട്രീയമാണെന്ന് ആരോപിച്ച് പ്രതിഷേധവുമായി മഹിളാ കോൺഗ്രസ്സ് അമ്മ നടത്തം സംഘടിപ്പിച്ചു.  തൃശൂർ ഡിസിസിയിൽ നിന്ന് കോർപ്പറേഷൻ ഓഫീസിന് മുന്നിലേക്ക്  നീണ്ട അമ്മ നടത്തം മഹിള കോൺഗ്രസ്സ് ജില്ല സെക്രട്ടറി സി.ബി ഗീത ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് ലീലാമ്മ തോമസ് അധ്യക്ഷത വഹിച്ചു. 2018ൽ ഷുഹൈബിന്റെ കൊലപാതകം തൊട്ട് മാർക്‌സിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നത് മുതൽ 56 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതായി ലീലാമ്മ തോമസ് ആരോപിച്ചു. സുബൈദ മുഹമ്മദ്, വീണ രവിശങ്കർ, ജയലക്ഷ്മി ടീച്ചർ,  തങ്കമണി, സത്യഭാമ ടീച്ചർ, ജിന്നി ജോയ്, നിർമല, വിനോദിനി, സ്വപ്ന  രാമചന്ദ്രൻ, ബിന്ദു കുമാരൻ, നിമ്മി, കോർപ്പറേഷൻ  കൗൺസിലർമാർ, മഹിള കോൺഗ്രസ്സിന്റെ  ജില്ലാ ഭാരവാഹികൾ, ബ്ലോക്ക്  പ്രസിഡണ്ടുമാർ എന്നിവർ  പ്രസംഗിച്ചു.



Post a Comment

0 Comments