സുരക്ഷയൊരുക്കാതെ പാറപൊട്ടിക്കൽ; പട്ടിക്കാട് വീടുകൾക്ക് മുകളിൽ പാറക്കഷണങ്ങൾ വീണു.


പട്ടിക്കാട്. ദേശീയപാതയിൽ തമ്പുരാട്ടിപടിയിൽ പാറപൊട്ടിക്കുന്നത് വേണ്ടത്ര സുരക്ഷ ഒരുക്കാതെയെന്ന് പരാതി. പട്ടിക്കാട് പടിക്കലാത്ത് സിറിലിന്റെ വീടിന് മുകളിൽ പാറക്കഷണങ്ങൾ വീണ് മേച്ചിൽ ഷീറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇന്ന് രാവിലെയാണ് സംഭവം. തമ്പുരാട്ടിപടിയിൽ പാറപൊട്ടിക്കുന്ന സ്ഥലത്തു നിന്നും 300 മീറ്റർ മാറി എതിർ ദിശയിൽ പട്ടിക്കാട് കല്ലിടുക്ക് റോഡിലാണ് അപകടം. നിരവധി വീടുകൾ ഉള്ള ഈ ഭാഗത്ത് പാറക്കഷണങ്ങൾ വന്ന് പതിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവർ വരെ ഇവിടെയുണ്ട്. വീടുകൾക്ക് വിള്ളൽ വീണിട്ടുള്ളതായും നാട്ടുകാർ പരാതിപ്പെട്ടു. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ എടുക്കാതെയാണ് പ്രദേശത്ത് പാറപൊട്ടിക്കൽ തുടരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. തമ്പുരാട്ടിപടിയിൽ നിന്നും പട്ടിക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് പ്രദേശത്ത് പാറപൊട്ടിക്കൽ നടന്നുവരുന്നത്.


Post a Comment

0 Comments