പട്ടിക്കാട്. പീച്ചി ജലനിധിയുടെ മയിലാട്ടുംപാറ പ്ലാന്റിന്റെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. ഈ വർഷത്തെ വൈദ്യുതി ബില്ലും വൈദ്യുതി കുടിശ്ശികയിനത്തിൽ അടയ്ക്കാനുണ്ടായിരുന്ന തുകയും അടയ്ക്കാഞ്ഞതിനെ തുടർന്നാണ് പട്ടിക്കാട് കെഎസ്ഇബി സെക്ഷൻ ഓഫീസ് ഉദ്യോഗസ്ഥരെത്തി പ്ലാന്റിന്റെ ഫ്യൂസ് ഊരിയത്. 12,59,787 രൂപ വൈദ്യുതി കുടിശ്ശിക ആയതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ 9ന് പ്ലാന്റിന്റെ ഫ്യൂസ് ഊരിയിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഇടപെട്ട് കെഎസ്ഇബി ചീഫ് എഞ്ചിനീയറുമായി നടത്തിയ ചർച്ചയെ തുടർന്ന് കുടിശ്ശിക തുക ഒമ്പത് തവണകളായി അടയ്ക്കാമെന്നുള്ള വ്യവസ്ഥയിൽ ഒക്ടോബർ 12ന് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിരുന്നു. ഈ തവണ മുടങ്ങിയതും കഴിഞ്ഞ മാസത്തെ ബില്ല് അടയ്ക്കാത്തുമാണ് ഫ്യൂസ് ഊരിയതിന് കാരണം.
0 Comments