രാജു പാറപ്പുറം കേരള കോൺഗ്രസ്സ് (എം) മണ്ഡലം പ്രസിഡണ്ട്, ബൈജു വർഗ്ഗീസ് ജന.സെക്രട്ടറി

തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് സംസാരിക്കുന്നു. ഇൻസെറ്റിൽ മണ്ഡലം പ്രസിഡണ്ട് രാജു പാറപ്പുറം, ജന. സെക്രട്ടറി ബൈജു വർഗ്ഗീസ്‌

പട്ടിക്കാട്. കേരള കോൺഗ്രസ്സ് (എം) പാണഞ്ചേരി മണ്ഡലം പ്രസിഡണ്ടായി രാജു പാറപ്പുറവും ജനറൽ സെക്രട്ടറിയായി ബൈജു വർഗ്ഗീസും തിരഞ്ഞെടുക്കപ്പെട്ടു.  ഫെബ്രുവരി 13ന് പട്ടിക്കാട് ലയൺസ് ഹാളിൽ ചേർന്ന തിരഞ്ഞെടുപ്പു കൺവൻഷൻ ജില്ല പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്റ്റിയറിങ്ങ് കമ്മറ്റി അംഗം ബേബി മാത്യു കാവുങ്കൽ തെരത്തെടുപ്പ് വിശദീകരണം നടത്തി. ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ജെറീഷ് പെരിഞ്ചേരി പ്രസംഗിച്ചു. ജോഫി ജോസഫ് വരണാധികാരിയായിരുന്നു. തങ്കച്ചൻ ആറ്റുപ്പുറം, മേരി സേവ്യർ (വൈസ് പ്രസിഡണ്ട്മാർ) സജി എം. തമ്പി, ലിറ്റി (ജോ.സെക്രട്ടറിമാർ) ഏല്യാസ് വി.പി (ട്രഷറർ), ബേബി നെല്ലികുഴി, ജോസ് മുതുകാട്ടിൽ, സി.ഡി റോയ്, തോമസ് മായാലി, ജോസ് മുട്ടത്തു കാട്ടിൽ, രവി .കെ.കെ, പൗളി തോമസ് (നിയോജക മണ്ഡലം പ്രതിനിധികൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ജനപക്ഷം പാർട്ടിയിൽ നിന്ന് കേരള കോൺഗ്രസ് പാർട്ടിയിലേക്ക് വന്ന ജനപക്ഷം ജില്ലാ പ്രസിഡന്റ് ജോസ് മുട്ടത്ത്കാട്ടിലിന്റെ നേതൃത്വത്തിലുള്ള 30ഓളം പേരെ ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷണൻ ഈച്ചരത്ത് ഷാൾ അണിയിച്ച് സ്വീകരിച്ചു. കെ.എസ്.സി ജില്ലാ സെക്രട്ടറി ജെസ്‌വിൻ ജോസ്, യുത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി സെബിൻ കാവുങ്കൽ, വിൽസൻ എം.പി, ഭാസ്‌കരൻ ആചാരി, റെജി ജേക്കബ് എന്നിവർ തെരത്തെടുപ്പിന് നേതൃത്യം നൽകി. 





Post a Comment

0 Comments