കണ്ണാറ. ഷുഹൈബിന്റെ രക്തസാക്ഷിദിനത്തിൽ ഒല്ലൂർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബിന്റെയും ശരത് ലാൽ കൃപേഷിന്റെയും രക്തസാക്ഷിത്വ അനുസ്മരണം കണ്ണാറയിൽ സംഘടിപ്പിച്ചു. അഖിലേന്ത്യ യൂത്ത് കോൺഗ്രസ് സെക്രട്ടറി വിദ്യ ബാലക്യഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. നീതിപീഠത്തിന്റെ മുന്നിൽ സിപിഎം ക്രിമിനലുകൾ ശിക്ഷിക്കപ്പെടുന്നത് വരെ കോൺഗ്രസ് പിൻവാങ്ങില്ല എന്ന് ഉദ്ഘാടന പ്രസംഗത്തിൽ വിദ്യാ ബാലകൃഷ്ണൻ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ജിത്ത്ചാക്കോ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി ഡിസിസി ജനറൽ സെക്രട്ടറി എം.എൽ ബേബി, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മതോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ആൾജോ ചാണ്ടി, മണ്ഡലം പ്രസിഡന്റുമാരായ പ്രവീൺരാജു, അരുൺ മേനകത്ത്, സന്ദീപ് സഹദേവൻ, ജിന്റോ, രാജീവ് മാരാത്ത്, അബ്രാഹാം, എൽസി, നിയോജക മണ്ഡലം ഭാരവാഹികളായ ഷൈജുകുരിയൻ, ജിസൺസണ്ണി, ധനീഷ് ദാസ്, അനൂപ്, അൽവിൻ, അഭിലാഷ്, ശ്രീജു സി.എസ്,വിനീഷ് പ്ലാശേരി, ജിഫിൻ, ജോജോ, മനു, നോബിൻ, ജിതിൻ, കെഎസ്‌യു നിയോജക മണ്ഡലം പ്രസിഡന്റ് ബ്ലസൺ വർഗ്ഗീസ് നേതാക്കളായ റോയ് തോമാസ്, പൗലോസ്, തോമസ് തുടങ്ങിയവർ പങ്കെടുത്തു
0 Comments