പട്ടിക്കാട്. നിലവിൽ ഇഎൽസിബി (എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ) ഘടിപ്പിച്ചിട്ടില്ലാത്ത ബിപിഎൽ വിഭാഗത്തിൽപ്പെട്ട ഗാർഹിക ഉപഭോഗക്താക്കൾക്ക് ഇ-സേഫ് കേരള പദ്ധതി പ്രകാരം ഇഎൽസിബി ഘടിപ്പിച്ചു കൊടുക്കുന്നു. ഇതിലേക്കായി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഡിപ്പാർട്ട്‌മെന്റ് ഗുണഭോക്താക്കളുടെ ലിസ്റ്റ് ലഭ്യമാക്കുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആയതിലേക്ക് ഓരോ വാർഡ് മെമ്പർമാരും അവരവരുടെ വാർഡിലെ അർഹരായ ബിപിഎൽ ഉപഭോക്താക്കളുടെ ലിസ്റ്റ് പ്രത്യേകം തയ്യാറാക്കിയ മാതൃകയിൽ പൂരിപ്പിച്ച് ഉടൻ ബന്ധപ്പെട്ട ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ ഏൽപ്പിക്കേണ്ടതാണെന്ന് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ലിസ്റ്റ് തയ്യാറാക്കേണ്ട മാതൃക ഓരോ വാർഡ് മെമ്പർമാർക്കും അയച്ചിട്ടുള്ളതാണ്.
നിലവിൽ ഒന്നോ രണ്ടോ വാർഡുകളിൽ നിന്നൊഴികെ മറ്റു വാർഡുകളിൽ നിന്നുള്ള അപേക്ഷകൾ ലഭിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പല വാർഡുകളിലേയും മെമ്പർമാർ ജനങ്ങൾക്ക് വേണ്ടത്ര അറിവ് നൽകിയിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
0 Comments