പേഴ്‌സണൽ സ്റ്റാഫുകൾക്ക് പെൻഷൻ; വൺ ഇന്ത്യ വൺ പെൻഷൻ കളക്ടറേറ്റ് ധർണ്ണ നടത്തി

പേഴ്‌സണൽ സ്റ്റാഫുകളുടെ അന്യായമായ പെൻഷൻ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് വൺ ഇന്ത്യ വൺ പെൻഷൻറെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ

തൃശൂർ. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ അന്യായമായ പെൻഷൻ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്‌മെൻറിൻറെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തി. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ രണ്ടു വർഷം ഉണ്ടായിരുന്നവർക്കു പോലും ആജീവനാന്തം പെൻഷൻ നൽകുന്ന നടപടി അന്യായമാണെന്നാരോപിച്ച് വൺ ഇന്ത്യ വൺ പെൻഷൻ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്. പതിനൊന്നാം ശമ്പള പരിഷ്‌ക്കരണ കമ്മീഷൻ ശുപാർശകൾ അതിവേഗം പേഴ്‌സണൽ സ്റ്റാഫിനും അനുവദിച്ച് സർക്കാർ ഉത്തരവിറക്കുകയായിരുന്നു. ഇന്ന് കാലത്ത് പത്തു മണിക്ക്  വൺ ഇന്ത്യ വൺ പെൻഷൻ തൃശൂർ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.എം മാത്യു കാവുങ്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സതീശൻ കാങ്കാലത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സജി മാത്യു മുഖ്യ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി പോളി ജോസഫ്, റൈറ്റേഴ്‌സ് വിങ് ലീഡർ സതീഷ്  ഇയ്യാനി, ജില്ലാ കമ്മിറ്റി അംഗം സരോജിനി, ജില്ലാ ട്രഷറർ ബാലകൃഷ്ണൻ മാടക്കത്തറ, ജില്ലാ കമ്മിറ്റി അംഗം ചന്ദ്രഹാസൻ കോലഴി എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments